പാലക്കാട്: വ്യവസായ വാണിജ്യവകുപ്പിന് കീഴിലുള്ള ഇന്സ്റ്റിറ്റ്യൂട്ട് ഫോര് എന്റര്പ്രെനര്ഷിപ്പ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിക്കുന്ന അഗ്രോ ഇന്ക്യുബേഷന് ഫോര് സസ്‌റ്റൈനബിള് പ്രോഗ്രാമിന്റെ ആദ്യഘട്ടമായ ഇന്സ്പിരേഷന് ട്രൈനിംഗ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ ജൂലൈ 12 ന് രാവിലെ 10 മുതല് ഉച്ചയ്ക്ക് രണ്ട് വരെ ഓണ്ലൈനായി നടക്കും. ‘ഓപ്പോര്ച്ചുനിറ്റീസ് ആന്റ് വാല്യു-ആഡഡ് പ്രൊഡക്ട്‌സ് ഇന് അഗ്രോ ആന്റ് ഫുഡ് ബിസിനസ് ഇന് കേരള’ എന്ന വിഷയത്തിലാണ് ട്രൈനിംഗ് നടക്കുക.
ഭക്ഷ്യ ഉത്പാദനത്തില് സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി കാര്ഷിക ഭക്ഷ്യസംസ്‌കരണ/മൂല്യവര്ദ്ധിത ഉത്പന്നങ്ങളിലെ വിവിധ സംരംഭകത്വങ്ങള് പ്രോത്സാഹിപ്പിക്കുക, മൂല്യവര്ദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനം വര്ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
കാര്ഷിക ഭക്ഷ്യസംസ്‌കരണം/മൂല്യവര്ദ്ധിത ഉത്പന്ന സംരംഭകര്, സംരംഭകരാകാന് താല്പര്യമുള്ളവര്ക്ക് പങ്കെടുക്കാം. സൗജന്യ ഓണ്ലൈന് ടൈനിംഗ് രജിഷ്ട്രേഷനും മറ്റ് വിവരങ്ങള്ക്കും www.kied.info സന്ദര്ശിക്കുകയോ ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുകയോ ചെയ്യാം. ഫോണ്: 7403180193, 9605542061.