കോട്ടയം:കര്‍ഷകരുടെ ഐക്യത്തിന്‍റെയും അതിജീവനത്തിന്‍റെയും പ്രതീകങ്ങളാണ് നാട്ടുചന്തകളെന്ന് ഗവണ്‍മെന്‍റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് പറഞ്ഞു. എലിക്കുളം നാട്ടുചന്തയുടെ രണ്ടാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഷാജി അധ്യക്ഷനായിരുന്നു.
ജില്ലാ പഞ്ചായത്തംഗങ്ങളായ ജെസി ഷാജൻ, ജോസ് മോൻ മുണ്ടക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിൽവി വിത്സൻ , ബ്ലോക്ക് പഞ്ചായത്തംഗം പ്രഫ. എം.കെ. രാധാകൃഷ്ണൻ, കൃഷി ഓഫീസർ നിസ ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.
കൂടുതൽ കാർഷിക വിഭവങ്ങൾ വിൽപ്പന നടത്തിയവരെയും
വാങ്ങിയവരെയും ചടങ്ങിൽ ആദരിച്ചു.