കാസര്‍ഗോഡ്:  ആഗോള ആരോഗ്യ മേഖലയില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കി ഫാര്‍മ ബിസിനസ് അനലിറ്റിക്സ് ഉള്‍പ്പെടെ നിരവധി പ്രൊഫഷണല്‍ ഓണ്‍ലൈന്‍ കോഴ്‌സുകളാണ് അസാപ് കേരള ഒരുക്കുന്നത്. കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലിയും ഉറപ്പു നല്‍കുന്നുണ്ട്. നിലവില്‍ ആഗോളതലത്തില്‍ 874 ബില്യണ്‍ യുഎസ് ഡോളറിലെത്തിയ ഫാര്‍മ, ലൈഫ് സയന്‍സ് വ്യവസായം, 2022 ഓടെ 1.22 ട്രില്യണ്‍ യുഎസ് ഡോളറിലെത്തുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ പ്രതീക്ഷിക്കുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, അര്‍ബുദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍, വ്യക്തിഗത വൈദ്യശാസ്ത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍, മനുഷ്യ ജീനോമിനെക്കുറിച്ച് നന്നായി മനസിലാക്കല്‍ എന്നിവയാണ് ഈ വളര്‍ച്ചയുടെ പ്രധാന ഘടകങ്ങള്‍. ഇന്ത്യന്‍, അന്തര്‍ദ്ദേശീയ ഫാര്‍മ, ബയോടെക് വിപണിയിലെ ഈ വളര്‍ച്ച കണക്കിലെടുക്കുമ്പോള്‍ ഈ മേഖലയിലെ പ്രൊഫഷണലുകള്‍ക്ക് വലിയ ഡിമാന്‍ഡാണ് ഉണ്ടാകുക. അത് കണക്കിലാക്കി ഈ മേഖലയില്‍ ബിരുദമുള്ളവര്‍ക്കായി അസാപ്പ് ഒരുക്കിയിരിക്കുന്ന കോഴ്‌സുകളുടെ വിവരങ്ങള്‍ അറിയാം.

ഫാര്‍മ ബിസിനസ് അനലിറ്റിക്സ്

നാല് മാസത്തെ റെഗുലര്‍ കോഴ്സും ഏഴ് മാസത്തെ വീക്ക് എന്റ് കോഴ്സും ലഭ്യമാണ്. 60 ശതമാനത്തില്‍ കുറയാത്ത മെഡിസിന്‍, ലൈഫ് സയന്‍സ്, ഫാര്‍മ, ബയോ ടെക്നോളജി, ബയോ കെമിസ്ട്രി, ഐ.ടി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അക്രഡിറ്റേഷന്‍ കൗണ്‍സില്‍ ഫോര്‍ ക്ലിനിക്കല്‍ റിസേര്‍ച്ച് എഡ്യുക്കേഷന്‍, യു.എസ്.എയുടെയും ഫാര്‍മസ്യുട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടേയും അംഗീകാരമുള്ള കോഴ്‌സാണ് അസാപ് കേരളയും ക്ലിനിമൈന്‍ഡ്സും ചേര്‍ന്ന് നല്‍കുന്ന കോഴ്സാണ് ഇത്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സ് ലഭിക്കും. ക്ലിനിമൈന്‍ഡ്സാണ് ട്രെയ്നിങ് പാര്‍ട്ണര്‍.

ഹെല്‍ത്ത് കെയര്‍ ഡിസിഷന്‍ അനലിറ്റിക്‌സ്

റഗുലറായി നാല് മാസവും വീക്ക് എന്റ് ബാച്ചായി ഏഴ് മാസവും കാലവാധിയുള്ള ഹെല്‍ത്ത് കെയര്‍ ഡിസിഷന്‍ അനലിറ്റിക്‌സ് കോഴ്സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ക്ലിനിമൈന്‍ഡ്സാണ് ട്രെയിനിങ് പാര്‍ട്ണര്‍. ബി ടെക്ക്, എം ടെക്ക് ഇന്‍ (കമ്പ്യൂട്ടര്‍ സയന്‍സ്, ഐ ടി ), എം ഫാം, എം ബി എ, എം എസ് സി, ഫാര്‍മ കോര്‍പറേറ്റുകളില്‍ നിലവില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍, കോണ്‍സല്‍ട്ടിങ്ങില്‍ വര്‍ക്ക് ചെയ്യുന്ന പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്കാണ് ഈ കോഴ്സില്‍ ചേരാന്‍ സാധിക്കുക. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എല്‍എസ്എസ്എസ്ഡിസി സര്‍ട്ടിഫിക്കറ്റും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും ലഭിക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സ് ലഭിക്കും.

ക്ലിനിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ഫാര്‍മ-കോ-വിജിലന്‍സ്

റഗുലറായി നാല് മാസവും വീക്ക് എന്റ് ആയി ഏഴ് മാസവും ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഫോര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ഫാര്‍മ-കോ-വിജിലന്‍സ് കോഴ്സിലേക്ക് അപേക്ഷിക്കാം. എം.ഡി, എം.എസ്, എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ്, ബി.എ.എം.എസ്, ബി.യു.എം.എസ്, ബി.പി.ടി, ബി ഫാമ്, ലൈഫ് സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്ദര ബിരുദം, മാത്സ്, ഫാര്‍മകോളജി, ഫാര്‍മസി, മെഡിക്കല്‍ എമര്‍ജന്‍സി, നഴ്സിങ്, ബിയോ കെമിസ്ട്രി, മൈക്രോ ബയോളജി, ബയോടെക്നോളജി എന്നീ മേഖലകളില്‍ ബിരുദം നേടിയവരും നിലവില്‍ ഫാര്‍മസ്യുട്ടിക്കല്‍ കമ്പനികളിലും ആശുപത്രികളിലും ഈ മേഖലയില്‍ ജോലി ചെയ്യുന്ന പ്രൊഫഷനലുകള്‍ക്കും ഈ കോഴ്സിന് ചേരാം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് യുഎസ്എയിലെ അക്രഡിറ്റേഷന്‍ കൗണ്‍സില്‍ ഫോര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് എജ്യുക്കേഷന്‍ നല്‍കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

ക്ലിനിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ക്ലിനിക്കല്‍ ഡാറ്റ മാനേജ്മെന്റ്

റഗുലറായി നാല് മാസവും വീക്ക് എന്റായി ഏഴ് മാസവും ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമാണ് ഫോര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ക്ലിനിക്കല്‍ ഡാറ്റ മാനേജ്മെന്റ് . ബി.ഡി.എസ്, ബി.എച്ച്.എം.എസ്, ബി.എ.എം.എസ്, ബി.യു.എം.എസ്, ബി.പി.ടി, ബി ഫാം, ലൈഫ് സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്ദര ബിരുദം, മാത്സ്, ഫാര്‍മകോളജി, ഫാര്‍മസി, മെഡിക്കല്‍ എമര്‍ജന്‍സി, നഴ്സിങ്, ബിയോ കെമിസ്ട്രി, മൈക്രോ ബയോളജി, ബയോടെക്നോളജി എന്നീ മേഖലകളില്‍ ബിരുദം നേടിയവരും നിലവില്‍ ഫാര്‍മസ്യുട്ടിക്കല്‍ കമ്പനികളിലും ആശുപത്രികളിലും ഈ മേഖലയില്‍ ജോലി ചെയ്യുന്ന പ്രൊഫഷനലുകള്‍ക്കും ഈ കോഴ്സിന് അപേക്ഷിക്കാം.കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് യുഎസ്എയിലെ അക്രഡിറ്റേഷന്‍ കൗണ്‍സില്‍ ഫോര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് എജ്യുക്കേഷന്‍ നല്‍കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കോഴ്‌സുകള്‍ സംബന്ധിച്ച് വിശദവിവരങ്ങള്‍ http://asapkerala.gov.in/?q=node/1243 ല്‍ ലഭ്യമാണ്.