കാസര്‍കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയിലെ ആറ് ഗ്രാമപഞ്ചായത്ത് പരിധിയിലും കാസര്‍കോട് നഗരസഭ പരിധിയിലും സ്ഥിര താമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എട്ട് മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് പഠനമുറി നിര്‍മ്മാണ ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സര്‍ക്കാര്‍,എയ്ഡഡ്, സ്‌പെഷ്യല്‍, ടെക്‌നിക്കല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരിക്കണം. കുടുംബ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. നിലവില്‍ താമസിക്കുന്ന വീടിന്റെ ആകെ വിസ്തീര്‍ണ്ണം 800 സ്‌ക്വയര്‍ ഫീറ്റില്‍ കൂടരുത്. താത്പര്യമുള്ളവര്‍ ജാതി, വരുമാനം, സ്‌കൂള്‍ മേധാവിയുടെ സര്‍ട്ടിഫിക്കറ്റ്, വീടിന്റെ വിസ്തീര്‍ണ്ണം, വീടിന്റെ ഉടമസ്ഥത എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷകള്‍ ജൂലൈ 23 നകം കാസര്‍കോട് ബ്ലാക്ക് പട്ടികജാതി ജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 8547630172.