ഇടുക്കി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്.ഡി) ആഭിമുഖ്യത്തില്‍ പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.ഡി.റ്റി.ഒ.എ, സി.സി.എല്‍.ഐ.എസ്, പി.ജി.ഡി.എ.ഇ, പി.ജി.ഡി.ഇ.ഡി എന്നീ കോഴ്സുകളില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ഈ കോഴ്സുകളില്‍ പഠിക്കുന്ന എസ്.സി, എസ്.റ്റി, മറ്റ് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് നിയമ വിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാഫോറവും വിശദവിവരവും ഐ.എച്ച്.ആര്.ഡി വെബ്സൈറ്റായ www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച ഫോറങ്ങള്‍ രജിസ്ട്രേഷന് ഫീസായ 150 രൂപ (എസ്.സി, എസ്.റ്റി വിഭാഗങ്ങള്‍ക്ക് 100 രൂപ) ഡി.ഡി സഹിതം ജൂണ്‍ 27ന് മുമ്പായി അതത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം.
