പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് മറ്റു പിന്നോക്ക വിഭാഗത്തില്‍പ്പെട്ട (ഒ.ബി.സി) വാര്‍ഷിക കുടുംബ വരുമാന പരിധി 300000 രൂപയില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ( ക്രിസ്ത്യന്‍, മുസ്ലീം മുതലായവ) വാര്‍ഷിക കുടുംബവരുമാനം പരിധി 600000 രൂപയില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിക്കാം. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും പഠിക്കുന്നതിന് പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപ വച്ച് പരമാവധി 10 ലക്ഷം രൂപവരെയും വിദേശത്ത് പഠിക്കുന്നതിന് പ്രതിവര്‍ഷം നാല് ലക്ഷം രൂപ വച്ച് 20 ലക്ഷം രൂപവരെയും ആണ് മൂന്ന് ശതമാനം മുതല്‍ നാല് ശതമാനം പലിശ നിരക്കില്‍ വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നത്.
പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുവാനാണ് വായ്പ. അതതു കോഴ്സിന് സംസ്ഥാന, കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന പ്രവേശന പരീക്ഷ വഴി സര്‍ക്കാര്‍ മെരിറ്റില്‍ പ്രവേശനം നേടിയവരായിരിക്കണം. വിദേശ പഠനത്തിന് വായ്പ ഉന്നതനിലവാരം പുലര്‍ത്തുന്ന വിദേശ സര്‍വകലാശാലയില്‍ പഠിക്കുന്നവര്‍ക്ക് മാത്രമായിരിക്കും. വിദേശ സര്‍വകലാശാലകളുടെ ലിസ്റ്റ് കോര്‍പ്പറേഷന്റെ വെബ്സൈറ്റില്‍ ലഭിക്കും. വായ്പക്ക് ജാമ്യം ആവശ്യമാണ്. അപേക്ഷകന്റെ പ്രായപരിധി 18 മുതല്‍ 32 വരെയാണ്. അപേക്ഷാഫോറം കോര്‍പ്പറേഷന്റെ ചെറുതോണിയിലുള്ള ജില്ലാ ഓഫീസില്‍ നിന്നും 10 മുതല്‍ 3 വരെ 30 രൂപ അടച്ച് വാങ്ങാം. ഫോണ്‍ 04862 235264, 235364.
