കോഴിക്കോട്: ജില്ലയിലെ 67 കോവിഡ് ആശുപത്രികളിൽ 3,225 കിടക്കകളിൽ 1,877 എണ്ണം ഒഴിവുണ്ട്. 174 ഐ.സി.യു കിടക്കകളും 56 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 768 കിടക്കകളും ഒഴിവുണ്ട്. 18 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 705 കിടക്കകൾ, 64 ഐ.സി.യു, 31 വെന്റിലേറ്റർ, 422 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

9 സി.എഫ്.എൽ.ടി.സികളിലായി 1,014 കിടക്കകളിൽ 607 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 290 എണ്ണം ഒഴിവുണ്ട്. 57 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 1292 കിടക്കകളിൽ 969 എണ്ണം ഒഴിവുണ്ട്.