കാസർഗോഡ്;   ജില്ലാ ആസൂത്രണ സമിതിയിലേക്ക് ജില്ലാ പഞ്ചായത്തിലെ നാല് അംഗങ്ങളെ കൂടി തിരഞ്ഞെടുത്തു. ജനറൽ വിഭാഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, അംഗങ്ങളായ ഗോൾഡൻ അബ്ദുൽ റഹ്മാൻ, ജോമോൻ ജോസ്, സി.ജെ. സജിത് എന്നിവരെയാണ് തിരഞ്ഞെടുത്തത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വരണാധികാരിയായ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ജില്ലാ പഞ്ചായത്തിലെ പത്തംഗങ്ങളെയാണ് ആസൂത്രണ സമിതിയിലേക്ക് തിരഞ്ഞെടുക്കേണ്ടത്. ഇതിൽ നാല് വനിതാ അംഗങ്ങളെയും പട്ടികജാതി/പട്ടിക വർഗം (ജനറൽ) വിഭാഗത്തിൽ ഒരാളെയും നേരത്തെ തിരഞ്ഞെടുത്തിരുന്നു. പട്ടികജാതി/പട്ടിക വർഗം വനിതാ വിഭാഗത്തിൽ മത്സരിക്കാൻ ജില്ലാ പഞ്ചായത്തിൽ ആളില്ലാത്തതിനാൽ നഗരസഭകളിൽ നിന്നുമാണ് തിരഞ്ഞെടുത്തത്.

നഗരസഭകളിൽ നിന്നുള്ള രണ്ടംഗങ്ങളെയും വോട്ടെടുപ്പിലൂടെ നേരത്തെ തിരഞ്ഞെടുത്തിരുന്നു.
ആസൂത്രണ സമിതി അംഗങ്ങൾ ഇവർ
ജില്ലാ പഞ്ചായത്ത് (വനിത): കെ. ശകുന്തള, അഡ്വ. എസ്.എൻ. സരിത, ഗീതാ കൃഷ്ണൻ, ജാസ്മിൻ കബീർജില്ലാ പഞ്ചായത്ത് (ജനറൽ): ഷാനവാസ് പാദൂർ, ഗോൾഡൻ അബ്ദുൽ റഹ്മാൻ, ജോമോൻ ജോസ്, സി.ജെ.സജിത് ജില്ലാ പഞ്ചായത്ത് (പട്ടികജാതി/പട്ടികവർഗം-ജനറൽ): എം. മനു
നഗരസഭ (വനിത): നജ്മ റാഫി
നഗരസഭ (ജനറൽ): വി.വി.രമേശൻ
നഗരസഭ (പട്ടികജാതി/പട്ടികവർഗം-വനിത): റീത്ത