കാസർഗോഡ്:  ലഘുസമ്പാദ്യപദ്ധതിയായ പോസ്റ്റ് ഓഫീസ് ആർ.ഡിയിൽ ഭാഗമായിട്ടുള്ള അക്കൗണ്ട് ഉടമകൾക്ക് അംഗീകൃത ഏജന്റുമാർ മുഖേനയോ നിക്ഷേപകർക്ക് നേരിട്ടോ പോസ്റ്റോഫീസ് നിക്ഷേപം നടത്താമെന്ന് ദേശീയ സമ്പാദ്യ പദ്ധതി കാസർകോട് അസി. ഡയറക്ടർ അറിയിച്ചു. ഏജന്റിന്റെ കൈവശം തുക ഏൽപ്പിക്കുമ്പോൾ തുക നൽകിയ ഉടൻ തന്നെ ഇൻവെസ്റ്റേഴ്‌സ് കാർഡിൽ ഏജന്റിന്റെ കൈയൊപ്പ് വാങ്ങണം.

എന്നാൽ നിക്ഷേപകൻ നൽകിയ തുക പോസ്റ്റോഫീസിൽ ഒടുക്കിയതിനുള്ള ആധികാരിക രേഖ പോസ്റ്റ്മാസ്റ്റർ ഒപ്പിട്ട് സീൽ വച്ച് നൽകുന്ന പാസ്ബുക്ക് മാത്രമാണ്. അതിനാൽ എല്ലാ മാസവും തുക നൽകുന്നതിന് മുൻപ് പാസ്ബുക്കിൽ യഥാസമയം രേഖപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ടെന്ന് നിക്ഷേപകർ പരിശോധിച്ച് ബോധ്യപ്പെടണമെന്നും വ്യക്തമാക്കി.