കാസർഗോഡ്: സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളുകളില്‍ ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷര്‍ 17-നും 27-നും മധ്യേ വയസ്സ് പ്രായമുള്ളവരായിരിക്കണം. സയന്‍സ് വിഷയങ്ങള്‍ പഠിച്ചവരുടെ അഭാവത്തില്‍ മറ്റുള്ളവരേയും പരിഗണിക്കും. അപേക്ഷാഫോമും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ജൂലൈ 21-ന് വൈകുന്നേരം അഞ്ചിനകം ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസ്, നഴ്‌സിംഗ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നും അറിയാവുന്നതാണ്. www.dhskerala.gov.in
