അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരള, കര്‍ണ്ണാടക, ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ കടല്‍ പ്രക്ഷുബ്ദമായിരിക്കും. മത്സ്യത്തൊഴിലാളികള്‍ കേരള, കര്‍ണ്ണാടക, ലക്ഷദീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകരുതെന്ന് കേരള സ ംസ്ഥാന അടിയന്തര ഘട്ട കാര്യ നിര്‍വഹണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് തീരങ്ങളില്‍ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധത്തിന് ഈ തീരങ്ങളിലും പോകരുത്.
