ആലപ്പുഴ : ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു.

പഞ്ചായത്തിലെ 11- ആം വാർഡിലെ തിബേരിയസ് ഡീ അഡിക്ഷൻ സെൻററിലെ രണ്ട് ഏക്കറിലാണ് കൃഷി. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിബു എസ്. പത്മം, ഡീ അഡിക്ഷൻ സെൻറർ ഡയറക്ടർ ഫാ.ജോയി പഴമ്പാശ്ശേരിൽ, കൃഷി ഓഫീസർ റോസ്മി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.