സംസ്ഥാനത്തെ വിശ്വകര്‍മ വിഭാഗത്തില്‍ ഉള്‍പ്പെട്ട മറ്റ് പെന്‍ഷനുകളൊന്നും ലഭിക്കാത്തവരുമായ തൊഴിലാളികള്‍ക്ക് പിന്നാക്ക വികസനവകുപ്പ് പ്രതിമാസം പെന്‍ഷന്‍ അനുവദിക്കും.  തിരുവനന്തപുരം മുതല്‍ എറണാകുളം ജില്ല വരെയുളള അപേക്ഷകര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോറവും അനുബന്ധ രേഖകളും ജൂലൈ 31നകം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വികസന വകുപ്പ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം – 682030 എന്ന വിലാസത്തില്‍ ലഭ്യമാക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  വിശദ വിവരങ്ങള്‍ക്ക് www.bcdd.kerala.gov.in.