കണ്ണൂര്‍:  ജില്ലയില്‍ ഇന്ന് (ജൂലൈ 12) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.മീൻകുളം അമ്പലം ഓഡിറ്റോറിയം എരമം കുറ്റൂർ,   മുഴപ്പിലങ്ങാട് വയോജന വിശ്രമ കേന്ദ്രം, അലവിൽ നോർത്ത്  എൽ പി സ്കൂൾ എന്നിവിടങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെയും ജെ എം യു പി സ്കൂൾ ചെറുപുഴ, മാവിലായി സെൻട്രൽ എൽ പി സ്കൂൾ, സാമൂഹ്യാരോഗ്യകേന്ദ്രം പാപ്പിനിശ്ശേരി എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകിട്ട്  നാല് വരെയും കല്യാട് യു പി സ്കൂൾ ഊരത്തൂർ, പ്ലൈ സ്റ്റാർ പ്ലൈവുഡ് കിരാത് ചെങ്ങളായി, കക്കോട്ട് വയൽ  എൽ പി സ്കൂൾ എന്നിവിടങ്ങളിൽ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.