കൊല്ലം: ജില്ലാ വ്യവസായ കേന്ദ്രം, കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് മരച്ചീനിയില്‍ നിന്നും മറ്റ് കിഴങ്ങുവിളകളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണം സംബന്ധിച്ച് ജൂലൈ 19ന് ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ ജൂലൈ 15-നകം ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍-9446108519.