മലപ്പുറം: ജില്ലാപഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കുള്ള കെമിസ്ട്രി ഫോക്കസ് സ്റ്റഡി മെറ്റീരിയല്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ നസീബ അസീസിന് നല്‍കി സ്റ്റഡി മെറ്റീരിയല്‍ പ്രകാശനം ചെയ്തു. ജില്ലയിലെ ഹയര്‍സെക്കന്‍ഡറി കെമിസ്ട്രി അധ്യാപകരുടെ അസോസിയേഷനാണ് ജില്ലാ പഞ്ചായത്തിന് വേണ്ടി സ്റ്റഡി മെറ്റീരിയല്‍ തയ്യാറാക്കിയത്.
വിജയഭേരി ഫോക്കസ് 21 സ്റ്റഡീമെറ്റീരിയലുകള്‍ പ്ലസ് വണ്‍ പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറെ സഹായകരമാകുമെന്നും മെറ്റീരിയല്‍ തയ്യാറാക്കിയ അധ്യാപകര്‍ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.