മലപ്പുറം: റേഷന്‍ കാര്‍ഡിന് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നവര്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനുള്ള അപേക്ഷകളുെട കൂടെ വീടിന്റെ വിസ്തീര്‍ണം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം നിര്‍ബന്ധമായും സമര്‍പ്പിക്കണമെന്ന് ഏറനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പഞ്ചായത്ത് ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അതിന്റെ സാക്ഷ്യപത്രവും അപേക്ഷയുടെ കൂടെ സമര്‍പ്പിക്കണം. സാക്ഷ്യപത്രങ്ങളില്ലാത്ത അപേക്ഷകള്‍ തിരിച്ചയക്കേണ്ടി വരുമെന്നതിനാല്‍ എല്ലാ അക്ഷയകേന്ദ്രങ്ങളും ജനസേവാകേന്ദ്രങ്ങളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
