പാലക്കാട്: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില് പ്രവര്ത്തിക്കുന്ന അസാപ് കേരള, വേള്ഡ് യൂത്ത് സ്‌കില് ദിനത്തോടനുബന്ധിച്ചു പ്ലസ് ടു, ബിരുദം, ബിരുദാന്തര ബിരുദം കഴിഞ്ഞവര്ക്കായി സ്‌കില് കരിയര് കൗണ്സിലിംഗ് ജൂലൈ 15 മുതല് 29 വരെ സംഘടിപ്പിക്കുന്നു. രണ്ടാഴ്ച നീളുന്ന സ്‌കില് കരിയര് കൗണ്സിലിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ജൂലായ് 15ന് രാവിലെ 10.30 ന് ജില്ലാ കലക്ടര് മൃണ്മയി ജോഷി നിര്വഹിക്കും.
കൗണ്സിലിംഗിന്റെ ഭാഗമായി പ്ലസ് ടു, ബി എ, ബികോം, ബിബിഎ, ബി.എസ്.സി, ബിടെക്, എംടെക്, എം.എസ്.സി, എംകോം, എംബിഎ, എം.ബി.ബി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ് തുടങ്ങിയ കോഴ്സുകള് കഴിഞ്ഞവര്ക്കുള്ള സ്‌കില് കോഴ്സുകള് പരിചയപ്പെടുത്തുകയും അവയുടെ സാധ്യതകള് വിശദീകരിക്കുകയും ഇത്തരത്തിലുള്ള കോഴ്സുകളില് ചേരാനുള്ള രീതികള് പറഞ്ഞുകൊടുക്കാനാണ് ഉദ്ദേശിക്കുന്നത്.
സ്‌കില് കരിയര് കൗണ്സിലിംഗില് പങ്കെടുക്കാന് താല്പര്യമുള്ളവര് https://forms.gle/KCLLQFrwm8PoSX4o9 ലിങ്കില് നിര്ബന്ധമായും രജിസ്റ്റര് ചെയ്യണം. ഓണ്ലൈനായും ടെലിഫോണിലൂടെയും ലക്കിടിയിലുള്ള അസാപിന്റെ കമ്മ്യൂണിറ്റി സ്‌കില് പാര്ക്കില് സന്ദര്ശിച്ചും കൗസിലിംഗില് പങ്കെടുക്കാം. കൂടുതല് വിവരങ്ങള്ക്ക് ഫോണ് – 9995031619/ 9495999697/ 8089736215 / 7012966628 .