തിരുവനന്തപുരം: ജില്ലയില്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമുളള പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക്/ഗ്രൂപ്പുകള്‍ക്ക് ഇന്‍സുലേറ്റഡ് ഫിഷ് ബോക്‌സ് നല്‍കുന്ന പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചു.  75 ശതമാനം സര്‍ക്കാര്‍ വിഹിതവും 25 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്.  പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 25 വൈകുന്നേരം അഞ്ചു മണിക്ക് മുമ്പ് ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ സമര്‍പ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍.   അപേക്ഷാ ഫോറവും മറ്റു വിവരങ്ങളും മത്സ്യഭവനുകളില്‍ നിന്ന് ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2450773.