പാലക്കാട്: വ്യവസായ സംരംഭകരുടെയും പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്പര്യമുള്ളവരുടെയും പ്രശ്നങ്ങളും പരാതികളും നേരിട്ട് കേള്‍ക്കുന്നതിന് ജില്ലയില്‍ വ്യവസായ വകുപ്പ് മന്ത്രിയുമായുള്ള സംവാദം ‘മീറ്റ് ദി മിനിസ്റ്റര്‍’ പരിപാടി സംഘടിപ്പിക്കുന്നു. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും തടസ്സങ്ങളും സംരംഭകര്‍ക്ക് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താം.
പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളിലൂടെ തന്നെ പരിഹരിക്കുകയും വ്യവസായ നടത്തിപ്പ് സുഗമമാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. പരാതികളും പ്രശ്നങ്ങളും ശ്രദ്ധയില്‍പ്പെടുത്താന്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ടോ palakkaddic@gmail.com ലോ അയക്കണം. പരാതിയുടെ പകര്‍പ്പ് meettheminister@gmail.com ലും സമര്‍പ്പിക്കണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.