പാലക്കാട്: ജില്ലയില്‍ എസ്.എസ്.എല്‍.സി. പരീക്ഷാഫലം കാത്തിരിക്കുന്നത് 38985 വിദ്യാര്‍ഥികള്‍. 19997 ആണ്‍കുട്ടികളും, 18988 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതിയിട്ടുള്ളത്. ടെക്നിക്കല്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 323 പേരും, സ്പെഷ്യല്‍ സ്‌കൂള്‍ വിഭാഗത്തില്‍ 13 പേരും പരീക്ഷയെഴുതി. പാലക്കാട് ഗവണ്‍മെന്റ് മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയിട്ടുള്ളത് (904 പേര്‍).

പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 9044 ആണ്‍കുട്ടികളും, 8645 പെണ്‍കുട്ടികളും ഉള്‍പ്പെടെ 17689 പേര്‍ പരീക്ഷയെഴുതി. ടെക്നിക്കല്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 206 വിദ്യാര്‍ഥികളും സ്പെഷ്യല്‍ സ്‌കൂള്‍ വിഭാഗത്തില്‍ എട്ട് വിദ്യാര്‍ഥികളും പരീക്ഷയെഴുതിയിട്ടുണ്ട്.

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ 6479 ആണ്‍കുട്ടികളും 5949 പെണ്‍കുട്ടികളും ഉള്‍പ്പെടെ 12428 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയിട്ടുള്ളത്. ടെക്നിക്കല്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 117, സ്പെഷ്യല്‍ സ്‌കൂള്‍ വിഭാഗത്തില്‍ അഞ്ച് വിദ്യാര്‍ഥികളുമാണ് പരീക്ഷയെഴുതിയിട്ടുള്ളത്.

മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 4474 ആണ്‍കുട്ടികളും 4394 പെണ്‍കുട്ടികളും ഉള്‍പ്പെടെ 8868 വിദ്യാര്‍ഥികള്‍ പരീക്ഷാ എഴുതിയതായും വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. കൃഷണന്‍ അറിയിച്ചു.

ഇന്ന് (ജൂലൈ 14) ഉച്ചയ്ക്ക് രണ്ടിനാണ് ഫലപ്രഖ്യാപനം.

http://keralapareekshabhavan.in,

എസ്.എസ്.എല്‍.സി. (എച്ച് ഐ) – http://sslchiexam.kerala.gov.in,
 ടി എച്ച്.എസ്.എല്‍.സി(എച്ച്.ഐ)- http:/thslchiexam.kerala.gov.in,
ടി.എച്ച്.എസ്.എല്‍.സി.- http://thslcexam.kerala.gov.in,
എ.എച്ച്.എസ്.എല്‍.സി – http://ahslcexam.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെയാണ് പരീക്ഷഫലം ലഭിക്കുക.