മറ്റുള്ളവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷനില്ല

പാലക്കാട്: ജില്ലയില്‍ നാളെ (ജൂണ്‍ 14 ബുധനാഴ്ച) കോവിഡ് വാക്‌സിനേഷന്‍ ഗര്‍ഭിണികള്‍ക്ക് മാത്രം പരിമിതപ്പെടുത്തിയതിനാല്‍ മറ്റ് വിഭാഗക്കാര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴി വാക്‌സിനേഷന്‍ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. പാലക്കാട് റെയില്‍വേ ഹോസ്പിറ്റല്‍, ഒറ്റപ്പാലം, ചിറ്റൂര്‍, താലൂക്ക് ആശുപത്രി എന്നീ മൂന്ന് കേന്ദ്രങ്ങളില്‍ മാത്രം മറ്റ് വിഭാഗക്കാര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി കോവാക്‌സിന്‍ നല്‍കും. വാക്‌സിന്‍ ആവശ്യമുള്ള ഗര്‍ഭിണികള്‍ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്.