ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ 2010-11 സ്‌കീമിൽ നടത്തിയ പി.ജി.ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡേറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നീ കോഴ്സുകളുടെ മേഴ്സി ചാൻസ് പരീക്ഷകൾ ജൂണിൽ നടത്തും. മേയ് 11 വരെ പിഴയില്ലാതെയും 15 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം. വിശദവിവരങ്ങൾ www.ihrd.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും