മലപ്പുറം: ജില്ലയില്‍ ഇതുവരെ 13,10,739 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 9,92,321 പേര്‍ ഒന്നാം ഡോസും 3,18,418 പേര്‍ രണ്ടാം ഡോസുമാണ് സ്വീകരിച്ചത്.

18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 2,02,580 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 31,797 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 45 വയസിനു മുകളില്‍ പ്രായമുള്ള 6,89,959 പേര്‍ക്ക് ആദ്യഘട്ട വാക്സിനും 2,24,355 പേര്‍ക്ക് രണ്ടാം ഘട്ട വാക്സിനുമാണ് നല്‍കിയിരിക്കുന്നത്.

ആരോഗ്യ പ്രവര്‍ത്തകരില്‍ 43,957 പേര്‍ക്ക് ഒന്നാം ഡോസും 30,274 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 22,278 പേര്‍ക്ക് ഒന്നാം ഡോസും 19,092 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. ഇത് കൂടാതെ പോളിംഗ് ഉദ്യോഗസ്ഥരില്‍ 33,547 പേര്‍ ഒന്നാം ഡോസും 12,900 പേര്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്.