പാലക്കാട്: ജില്ലാശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ക്ലിനിക്കല് സൈക്കോളജിസ്റ്റ്, പ്രോജക്ട് ഓഫീസര് തസ്തികകളിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നു. സൈക്കോളജിയില് എം.എ/എം.എസ്.സി, ക്ലിനിക്കല് സൈക്കോളജിയില് എം.ഫില്, റീഹാബിലിറ്റേഷന് കൗണ്സില് ഓഫ് ഇന്ത്യ രജിസ്‌ട്രേഷന് എന്നിവയുള്ളവര്ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല.
എം.എസ്.ഡബ്ലിയു- മെഡിക്കല് ആന്ഡ് സൈക്യാട്രി യോഗ്യതയുള്ളവര്ക്ക് പ്രോജക്ട് ഓഫീസര് തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. താല്പര്യമുള്ളവര് ബയോഡാറ്റയും യോഗ്യതാ സര്ട്ടിഫിക്കറ്റ് പകര്പ്പ് സഹിതം ജൂലൈ 19 ന് വൈകിട്ട് അഞ്ചിനകം hrdistricthospitalpkd@gmail.com ല് അപേക്ഷിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്: 0491-2533327, 2534524.