പാലക്കാട്: താലൂക്ക് പെരുവെമ്പ് വില്ലേജില് 2021-2023 വരെയുള്ള കാലയളവില് 2.74 ഏക്കര് വിസ്തീര്ണ്ണമുള്ള മിച്ചഭൂമി കുളത്തില് കുളം വറ്റിക്കാതെയും വെള്ളം കലക്കാതെയും മത്സ്യം വളര്ത്തി പിടിച്ച് എടുക്കുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു. പാലക്കാട് താലൂക്ക് ഭൂരേഖ തഹസില്ദാര് ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന് ജൂലൈ 22ന് രാവിലെ 11ന് പെരുവെമ്പ് വില്ലേജ് ഓഫീസില് ലേലം ചെയ്യുമെന്ന് ഭൂരേഖ തഹസില്ദാര് അറിയിച്ചു.