പാലക്കാട്:  ജില്ലയിൽ എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രഖ്യാപനത്തിൽ അട്ടപ്പാടി ഐ.ടി.ഡി.പി.യുടെ കീഴിൽ പ്രവർത്തിക്കുന്ന മുക്കാലി മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീ-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾ 100 ശതമാനം വിജയം കൈവരിച്ചതായി ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസർ വി.കെ സുരേഷ്കുമാർ അറിയിച്ചു.

മുക്കാലി എം.ആർ.സിൽ 34 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. മുഴുവൻ പേരും വിജയിക്കുകയും ഇതിൽ ആറ് പേർ സമ്പൂർണ എപ്ലസ് നേടുകയും ചെയ്തു.

ഐ.ടി.ഡി.പി.ക്ക് കീഴിലെ ഒമ്പത് പ്രീമെട്രിക് ഹോസ്റ്റലുകളിലായി 170 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. മുഴുവൻ വിദ്യാർത്ഥികളും വിജയം നേടുകയും മൂന്ന് വിദ്യാർത്ഥികൾ സമ്പൂർണ്ണ എ പ്ലസ് നേടുകയും ചെയ്തതായി പ്രോജക്ട് ഓഫീസർ അറിയിച്ചു.