എസ് എസ് എൽ സി പരീക്ഷയിൽ ഇടുക്കി ജില്ലയ്ക്ക് തിളക്കമാർന്ന നേട്ടം.സർക്കാർ , എയ്ഡഡ് സ്കൂളുകളിലായി 11267 കുട്ടികൾ പരീക്ഷയെഴുതിയതിൽ 11197 പേർ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 99.38% . 2785 പേർ ഫുൾ എ പ്ലസ് നേടി.

എസ് സി വിഭാഗം വിജയിച്ചവർ – 14 52, എസ്ടി വിഭാഗം – 619 .123 സ്കൂളുകൾ 100 ശതമാനം വിജയം നേടി. ഇതിൽ ഗവൺമെന്റ് 54, എയ്ഡഡ് 59, അൺ എയ്ഡഡ് 10. കഴിഞ്ഞ വർഷം ജില്ലയിലെ വിജയശതമാനം 99.23 ആയിരുന്നു. മുഴുവൻ വിഷയങ്ങൾക്കും A+ നേടിയതിൽ 1865 പെൺകുട്ടികളും 920 ആൺകുട്ടികളും ഉൾപ്പെടുന്നു. 70 പേർക്ക് ഉപരി പഠന യോഗ്യത നേടാനായില്ല.