ഇടുക്കി:  ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ജില്ലാ ദുരന്ത നിവാരണ സമിതി യോഗം ചേര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഡി വിഭാഗത്തില്‍ ഉള്‍പ്പെട്ട മാങ്കുളം, പെരുവന്താനം പഞ്ചായത്തുകളില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും.

ജില്ലയില്‍ കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും. ഇതിന്റെ ഭാഗമായി മൊബൈല്‍ ആര്‍ടിപിസിആര്‍ യൂണിറ്റ് ഓരോ ബ്ലോക്കിലും എത്തി സ്വാബ് ശേഖരിക്കും. ആദ്യ ഘട്ടത്തില്‍ ടിപിആര്‍ കൂടിയ പഞ്ചായത്തുകളിലാണ് മൊബൈല്‍ യൂണിറ്റ് എത്തുക. വാക്സിന്റെ ലഭ്യത അനുസരിച്ചു വിതരണം ഊര്‍ജിതമാക്കും.

യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, എഡിഎം ഷൈജു പി ജേക്കബ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ പ്രിയ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാര്‍ തുടങ്ങി ജില്ലാ മേധാവികളും വകുപ്പ്തല ഉദ്യോഗസ്ഥരും പങ്കെടുത്തു.