ഇടുക്കി:  ഹോര്‍ട്ടികോര്‍പ്പ്, ബ്ലോക്ക് പഞ്ചായത്ത് , കൃഷിഭവന്‍ കരിങ്കുന്നം, തൊടുപുഴ ഹോര്‍ട്ടികോര്‍പ്പ് ക്ലസ്റ്റര്‍ , ഗ്രാമ വികാസ് സൊസൈറ്റി, മാതാ ഹണി ബീഫാം എന്നിവയുടെ നേതൃത്വത്തില്‍ മൂന്നു ദിവസത്തെ സമഗ്ര തേനീച്ച വളര്‍ത്തല്‍ പരിശീലനം ആരംഭിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രണ്ടു ബാച്ചുകളായി ആരംഭിച്ച പരിശീലന പരിപാടിയില്‍ വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 40 കര്‍ഷകര്‍ , വനിതകള്‍, യുവാക്കള്‍ പങ്കെടുക്കുന്നു.

‘കാര്‍ഷിക ഉത്പാദന ക്ഷമതയ്ക്ക് തേനീച്ച പരിപാലനം’ എന്നത് ലക്ഷ്യമാക്കി തേനീച്ച വളര്‍ത്തല്‍കൃഷിയിലൂടെ കര്‍ഷകര്‍ക്ക് മികച്ച വരുമാനവും ജൈവ വൈവിദ്ധ്യ സംരക്ഷണവും കാര്‍ഷിക മേഖലയില്‍ ഉത്പാദന മികവും സാധ്യമാക്കുക , കര്‍ഷകരെ മികച്ച സംരഭകരാക്കുക എന്ന ലക്ഷ്യത്തോടെസംഘടിപ്പിക്കുന്ന പരിശീലന പരിപാടി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസഫ് കാവാലത്ത് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് എന്‍.കെ.ബിജു അദ്ധ്യക്ഷത വഹിച്ചു. ജോസ് മഠത്തില്‍ , കൗണ്‍സിലര്‍, മുനിസിപ്പാലിറ്റി, ജയന്‍ വി.ജി, സെക്രട്ടറി ബ്ലോക്ക് പഞ്ചായത്ത്, ബോബന്‍ പോള്‍, കൃഷി ഓഫീസര്‍, കരിങ്കുന്നം , ബ്ലോക്ക് മെമ്പര്‍മാരായ നീതുമോള്‍ ഫ്രാന്‍സിസ്, ലാലി ജോയി, ഗ്ലോറി കെ പൗലോസ്, സുനി സാബു , പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിബി പുരയിടം എന്നിവര്‍ സംസാരിച്ചു. ഹോര്‍ട്ടികോര്‍പ് റീജയണല്‍ മാനേജര്‍ സുനില്‍ എസ, മുരളീധരന്‍ പി.ആര്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും.