തിരുവനന്തപുരം: ജില്ലയില്‍ ട്രോളിംഗ് നിരോധന കാലയളവിനു ശേഷം ജൂലൈ 31 അര്‍ധരാത്രി മുതല്‍ 2022 ജൂണ്‍ 09 അര്‍ധരാത്രി വരെ കടല്‍ രക്ഷാപ്രവര്‍ത്തനത്തിനും കടല്‍ പട്രോളിങിനും യന്ത്രവല്‍ക്കൃതബോട്ട് വാടകയ്ക്ക് ലഭിക്കുന്നതിനു ക്വട്ടേഷന്‍ ക്ഷണിച്ചു.  ബോട്ടിന് 51 അടിയോ (15.6 മീറ്റര്‍) അതില്‍ കൂടുതലോ നീളവും ഉരുക്കുകൊണ്ട് (സ്റ്റീല്‍ ബോഡി) നിര്‍മിച്ചതുമായിരിക്കണം.

എഞ്ചിന്‍ കപ്പാസിറ്റി 250 എച്ച്.പിയില്‍ കുറയാത്തതും എഞ്ചിന്‍ ആര്‍.പി.എം 2500-ല്‍ കുറയാത്തതുമായിരിക്കണം.  ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുളളതും വെസ്സല്‍ ട്രാക്കിങ് സംവിധാനമുളളതും കളര്‍കോഡിങ് ഏര്‍പ്പെടുത്തിയതുമായ ബോട്ടുകള്‍ക്ക് മുന്‍ഗണന.  ക്വട്ടേഷനുകള്‍ ജൂലൈ 21 ഉച്ചയ്ക്കു ശേഷം മൂന്നിനു മുമ്പായി വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസില്‍ സമര്‍പ്പിക്കണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷനുകള്‍ അന്നേ ദിവസം 03.30-ന് ഹാജരാകുന്ന ക്വട്ടേഷണര്‍മാരുടെ സാന്നിധ്യത്തില്‍ തുറക്കും.  ക്വട്ടേഷനുകള്‍ തപാലില്‍ ലഭിക്കേണ്ട വിലാസം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, ഫിഷറീസ് സ്റ്റേഷന്‍, വിഴിഞ്ഞം, തിരുവനന്തപുരം – 695521.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2481118, 2480335, 9496007035