കണ്ണൂർ:  ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, വനിതാ ശിശുവികസന വകുപ്പ് വനിതാ സംരക്ഷണ ഓഫീസ്, സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്ത്രീധന നിരോധന ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി അധ്യക്ഷയും പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുമായ കെ കെ സുജാത ഉദ്ഘാടനം ചെയ്തു.

വിജിലന്‍സ് കോടതി സ്‌പെഷ്യല്‍ ജഡ്ജിയും തലശ്ശേരി ടി എല്‍ എസ് സി അധ്യക്ഷനുമായ കെ കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡി എല്‍ എസ് എ സെക്രട്ടറി രാമു രമേഷ് ചന്ദ്രഭാനു, ലേബര്‍ കോടതി ജഡ്ജിയും കണ്ണൂര്‍ ടി എല്‍ എസ് സി അധ്യക്ഷനുമായ ആര്‍ എല്‍ ബൈജു എന്നിവര്‍ പ്രഭാഷണം നടത്തി.

ജില്ലാ വനിത സംരക്ഷണ ഓഫീസര്‍ പി സുലജ, സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ കേസ് വര്‍ക്കര്‍ കെ ആര്‍ രേഷ്മ, സി ടി എല്‍ എസ് സി തലശ്ശേരി സെക്രട്ടറി ലസി കെ പയസ്, മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പാനല്‍ അഡ്വക്കേറ്റുമാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.