കാസർഗോഡ്:   മഞ്ചേശ്വരം ബി.ആർ.സിയുടെ പരിധിയിൽ വരുന്ന മഞ്ചേശ്വരം, മഗംൽപാടി പഞ്ചായത്തുകളിൽ ക്ലസ്റ്റർ കോഓർഡിനേറ്റർമാരെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബിഎഡുമാണ് യോഗ്യത. താൽപര്യമുള്ളവർ ജൂലൈ 19 ന് വൈകീട്ട് നാലിനകം മഞ്ചേശ്വരം ബി.ആർ.സിയിൽ നേരിട്ടോ brcmanjeshwar@gmail.com എന്ന മെയിലിലേക്കോ അപേക്ഷിക്കണം. മഞ്ചേശ്വരം, മഗംൽപാടി പഞ്ചായത്തിലെ അപേക്ഷകർക്ക് മുൻഗണനയുണ്ട്. ഫോൺ: 8547987482