കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി 2021-2022 മാർച്ച് 31 വരെയുള്ള സാമ്പത്തിക വർഷത്തിൽ ഏഴു പേർക്ക് സഞ്ചരിക്കാവുന്ന എ.സി കാർ വാടകയ്ക്ക് നൽകുന്നതിന് താൽപര്യമുള്ള വാഹന ഉടമകളിൽനിന്നും ടെൻഡറുകൾ ക്ഷണിച്ചു. നിരതദ്രവ്യം 2160 രൂപ. ടെൻഡർ ഫോമിന്റെ വില ജി.എസ്.ടി ഉൾപ്പെടെ 590 രൂപ. പൂരിപ്പിച്ച ടെൻഡർ ഫോം ജൂലൈ 30ന് ഉച്ചക്ക് മൂന്ന് വരെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സ്വീകരിക്കും. അന്ന് വൈകീട്ട് നാലിന് ടെൻഡർ തുറക്കും. ടെൻഡർ ഫോമിനൊപ്പം വാഹനത്തിന്റെ ടാക്സി പെർമിറ്റ്, ആർ.സി ബുക്ക്, ഇൻഷൂറൻസ്, പൊലൂഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും സമർപ്പിക്കണം. വാഹനം ആറ് വർഷത്തിലധികം കാലപ്പഴക്കമുള്ളവയായിരിക്കരുത്. പ്രതിമാസം 1500 കിലോ മീറ്റർ വരെ ഓടുന്നതിന് അനുവദിക്കാവുന്ന പരമാവധി തുക 27,000 രൂപ. താൽപര്യമുള്ളവർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ പി.ഒ, കാസർകോട്, 671121 എന്ന വിലാസത്തിൽ ടെൻഡർ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും. ഫോൺ: 04994 255145.
