കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ മികച്ച മാതൃകയായി കാസർകോട് നഗരസഭ. കോവിഡ് പരിശോധനയിലും വാക്സിനേഷൻ ക്യാമ്പയിനിലുമെല്ലാം ബഹുദൂരം മുന്നിലാണ് നഗരസഭ. വാർഡ് തലത്തിൽ ജൂലൈ 14 മുതൽ വാക്സിനേഷൻ ക്യാമ്പുകൾ നഗരസഭ ആരംഭിച്ചു. തൊട്ടടുത്തുള്ള മൂന്ന് വാർഡുകളെ ഒരു ക്ലസ്റ്ററായി ക്രമീകരിച്ച് സൗകര്യപ്രദമായ ഒരു കേന്ദ്രത്തിൽ വെച്ചാണ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു വരുന്നത്. 12 ക്ലസ്റ്ററുകളിലായി വാക്സിനേഷൻ സെന്ററുകൾ ഒരുക്കി ഓരോ വാർഡിലും 150 പേർക്ക് വാക്സിൻ നൽകി വരുന്നു. നിലവിൽ കാസർകോട് നഗരസഭ 19200 പേർക്ക് വാക്സിൻ വിതണം ചെയ്തു. ക്ലസ്റ്റർ രൂപീകരിച്ച് നടത്തി വരുന്ന വാക്സിനേഷൻ ക്യാമ്പിൽ ആദ്യ ദിനം 700 പേർ വാക്സിൻ സ്വീകരിച്ചു. ഏഴ് വാർഡുകളിലാണ് ആദ്യ ദിവസം വാക്സിൻ ലഭിച്ചത്.
വിദ്യാർഥികൾ, പ്രായമായവർ, അംഗപരിമിതർ, കോവീഷീൽഡ് ആദ്യ ഡോസ് എടുത്ത് 84 ദിവസം പിന്നിട്ട് രണ്ടാം ഡോസിന് കാത്തു നിൽക്കുന്നവർ, പ്രവാസികൾ എന്നിവർക്കായിരിക്ക് മുൻഗണന നൽകിയാണ് വാക്സിൻ വിതരണം പുരോഗമിക്കുന്നത്. ഒന്നാം ഘട്ട ക്യാമ്പ് പൂർത്തിയായാൽ ഘട്ടങ്ങളായി വീണ്ടും ക്യാമ്പുകൾ സംഘടിപ്പിക്കാനാണ് നഗരസഭയുടെ തീരുമാനം. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം 3.30 വരെയായിരിക്കും വാക്സിനേഷൻ സൗകര്യം. വാക്സിൻ ലഭ്യത അനുസരിച്ച് തീയ്യതി വ്യത്യാസപ്പെടാം.
വാക്സിനേഷൻ വിവരങ്ങൾ ചുവടെ ചേർക്കുന്നു:
ജൂലൈ 15: പി.ടി.എം എ.യു.പി.എസ് ബദിര, വാർഡുകൾ – 11, 12, 13
ബദറുൽഹുദ മദ്രസ കൊല്ലമ്പാടി, വാർഡുകൾ – 14, 15, 16,
ജൂലൈ 16: ശാരദാംബ കല്യാണ മണ്ഡപം അണങ്കൂർ, വാർഡുകൾ – 8, 9, 10
ദിനേശ് ബീഡി കമ്പനി പുതിയ ബസ് സ്റ്റാന്റ്, വാർഡുകൾ – 17,7, 6
ജൂലൈ 17:
എ.യു.പി.എസ് നെല്ലിക്കുന്ന്, വാർഡുകൾ -2,34,35
തായലങ്ങാടി മദ്രസ, വാർഡുകൾ – 20, 31, 32,
ജൂലൈ 19 : ജി.എം.വി.എച്ച്.എസ് തളങ്കര, വാർഡുകൾ – 25, 26,30
എച്ച്.എസ് മദ്രസ കണ്ടത്തിൽ, വാർഡുകൾ – 27, 28, 29
ജൂലൈ 22 : ജി.യു.പി.എസ് അട്ക്കത്ത്ബയൽ, വാർഡുകൾ – 3,5,4,33
മുനിസിപ്പൽ കോൺഫറൻസ് ഹാൾ പുലിക്കുന്ന്, വാർഡുകൾ – 18,19,21
