കാസർകോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആറ് പഞ്ചായത്തുകളിൽ തുടർച്ചയായി മൂന്ന് മാസത്തേക്ക് നൽകുന്നതിനുള്ള കോവിഡ് ഹോമിയോപ്പതി ഇമ്യൂൺ ബൂസ്റ്ററിന്റെ വിതരണം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് എല്ലാ പഞ്ചായത്തുകളിലും തുടർച്ചയായി മൂന്ന് മാസത്തേക്ക് കഴിക്കാനുള്ള ഹോമിയോപ്പതി ഇമ്യൂൺ ബൂസ്റ്റർ വിതരണം ചെയ്യുന്നത്. ബ്ലോക്ക് പ്രസിഡണ്ട് സി.എ.സൈമ, ആസൂത്രണസമിതി ഉപാധ്യക്ഷൻ എ.എം. ജലീൽ, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദരിയ, ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഐ.ആർ. അശോക കുമാർ എന്നിവർ സംബന്ധിച്ചു.
