നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര യുവ നൈപുണ്യ ദിനാഘോഷം വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ എം.അനില്‍കുമാര്‍ അധ്യക്ഷനായി. യുവജനങ്ങളുടെ നൈപുണ്യപരമായ കഴിവുകള്‍ വികസിപ്പിച്ചാലേ കോവിഡാനന്തര കാലഘട്ടത്തില്‍ വിജയിക്കാന്‍ കഴിയൂവെന്ന് എം.പി അഭിപ്രായപ്പെട്ടു. സ്‌കില്‍ കോര്‍ഡിനേറ്റര്‍ എം.ബി സുജിത്, അസാപ് ജില്ലാ പ്രോഗാം മാനേജര്‍ എസ്. ശ്രീരഞ്ജ്, കെ.വി ശ്രീലഷ്മി, എന്‍.കര്‍പ്പകം സംസാരിച്ചു.
