ആലപ്പുഴ: ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ജില്ലാ ഭരണക്കൂടത്തിന്റെയും തൊഴില്‍ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ കോവിഡ് വാക്‌സിന്‍ നല്‍കുന്നു. ജില്ലയില്‍ പതിമുവ്വായിരത്തിലധികം അതിഥി തൊഴിലാളികളാണുള്ളത്. ആദ്യ ഘട്ടത്തില്‍ 2000 ഡോസ് വാക്‌സിനുകളാണ് ഇവര്‍ക്കായി വിതരണം ചെയ്യുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി നടന്ന കോവിഡ് വാക്‌സിനേഷനില്‍ 100 അതിഥി തൊഴിലാളികള്‍ ആദ്യ ഡോസ് സ്വീകരിച്ചു.

അതിഥി തൊഴിലാളികളെ കൊവിഡ് വാക്‌സിന്‍ മുന്‍ഗണനാ പട്ടികയിലുള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ലഭ്യതയനുസരിച്ച് മുഴുവന്‍ തൊഴിലാളികള്‍ക്കും സൗജന്യ വാക്‌സിന്‍ ഉറപ്പാക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍(ഇ) എം. എസ്. വേണുഗോപാല്‍ അറിയിച്ചു. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കാണ് വാക്‌സിനേഷന് മുന്‍ഗണന നല്‍കുന്നത്.