ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്സ്) പാറേമാവില്‍ ആശുപത്രി വികസന സമിതി മുഖേനയുളള സെക്യൂരിറ്റി, ഫുള്‍ടൈം സ്വീപ്പര്‍ (സ്ത്രീകള്‍), കുക്ക് തസ്തികളില്‍ ദിവസന വേതനാടിസ്ഥാനത്തില്‍ പരമാവധി 179 ദിവസത്തേക്ക് താത്കാലിക നിയമനം നടത്തുന്നതിന് ജൂലൈ 21, 22 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം പെരുന്നാള്‍ (ബക്രീദ്) പ്രമാണിച്ച് മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പുതിയ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

ജൂലൈ 19 ന് നടത്തുവാന്‍ നിശ്ചയിച്ച ഫീമെയില്‍ തെറാപ്പിസ്റ്റ്, എക്സറെ ടെക്‌നീഷ്യന്‍ തസ്തികകളിലെ അഭിമുഖത്തിന് മാറ്റമുണ്ടായിരിക്കില്ല. കേരള സര്‍ക്കാര്‍ അംഗീകൃത കോഴ്‌സ് വിജയിച്ച സര്‍ട്ടിഫിക്കറ്റ് (പി.എസ്.സി അംഗീകൃതം) ഇല്ലാത്ത അപേക്ഷകര്‍ അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതില്ല.