ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് 19 വാക്‌സിനേഷന്‍ പരിപാടി ”മാതൃകവചം” ജില്ലയില്‍ ജൂലൈ 16 ന്
തുടങ്ങും. സര്‍ക്കാര്‍ വിക്‌ടോറിയ ആശുപത്രി, പുനലൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കുണ്ടറ, നെടുങ്ങോലം, കടയ്ക്കല്‍ താലൂക്ക് ആശുപത്രികള്‍, പാരിപ്പള്ളി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍. ആദ്യ ദിവസം ഓരോ കേന്ദ്രത്തിലും 100 ഗര്‍ഭിണികള്‍ ക്കുള്ള വാക്‌സിനേഷന്‍ സൗകര്യമുണ്ടാകും. ലഭ്യത അനുസരിച്ച് തുടര്‍ന്നുള്ള ദിവസ ങ്ങളില്‍ ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ എല്ലാ ആശുപത്രികളിലും ഏര്‍പ്പെടുത്തുമെന്ന് ഡി.എം.ഒ അറിയിച്ചു.
