പാലക്കാട്: ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂലൈ 15 വരെ 865827 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 162870 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ ജൂലൈ 15 ന് 1105 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി 12.97 ശതമാനമാണ്.

സൗജന്യ പരിശോധന നടന്ന കേന്ദ്രങ്ങള്‍

ആലത്തൂര്‍ എ യു പി സ്‌കൂള്‍, പെരുങ്കുളം
കൊല്ലങ്കോട് – രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
കുഴല്‍മന്ദം – മധുരിമ കല്യാണമണ്ഡപം, ചിതലി
കടമ്പഴിപ്പുറം – ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുലാപ്പറ്റ
അമ്പലപ്പാറ – വാണിവിലാസിനി എല്‍ പി സ്‌കൂള്‍, ചുനങ്ങാട് – പഞ്ചായത്ത് കല്യാണ മണ്ഡപം
കൊഴിഞ്ഞാമ്പാറ – വണ്ണമട കുടുംബാരോഗ്യ കേന്ദ്രം
– ആര്‍ വി പി പുതൂര്‍ ഗവ. എല്‍ പി സ്‌കൂള്‍ പൂക്കോട്ടുകാവ് – കല്ലുവഴി യു പി സ്‌കൂള്‍