ഇടുക്കി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ ഇടുക്കി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പത്താം ക്ലാസ് പാസായ വിദ്യാര്‍ഥികള്‍ക്കായി ഉപരിപഠനം എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ കരിയര്‍ സംശയ നിവാരണ വെബിനാര്‍ സംഘടിപ്പിക്കുന്നു. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജൂലൈ 23 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ പ്രവേശനം അനുവദിക്കും. ഫോണ്‍ നമ്പര്‍ /ഇ-മെയില്‍ മുഖേന പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍-04868 272262,9745423722. ഇ-മെയില്‍- deeidk.emp.lbr@kerala.gov.in
