കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 35-45 കിലോ മീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാനും കടൽ പ്രക്ഷുബ്ധമാവാനും സാധ്യതയുള്ളതിനാൽ ജൂൺ 17ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോവരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരളത്തിൽ ജൂൺ 18ന് കനത്ത മഴയ്ക്കും ജൂൺ 19, 20 തീയതികളിൽ അതി ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.