കൊല്ലം: കാവുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും ആയി വനം-വന്യജീവി വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാം. താല്പര്യമുള്ള കാവ് ഉടമസ്ഥര്‍, ട്രസ്റ്റുകള്‍, ദേവസ്വം തുടങ്ങിയവര്‍ കാവിന്റെ വിസ്തൃതി, ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ സഹിതം കൊല്ലം വനശ്രീ കോംപ്ലക്സിലെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. അവസാന തീയതി ജൂലൈ 23 വൈകിട്ട് അഞ്ചു വരെ. മുന്‍പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങള്‍ ചിന്നക്കടയിലെ സോഷ്യല്‍ ഫോറസ്ട്രി ഓഫീസില്‍ ലഭിക്കും. ഫോണ്‍-04742748976
