പാലക്കാട്: പാലക്കാട്‌ – മലപ്പുറം ജില്ലകളെയും കുലുക്കല്ലൂര്‍, കൊപ്പം, വിളയൂര്‍ ഗ്രാമപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന വണ്ടുംതറ- ഇടക്കടവ് റോഡ് ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. റോഡ് പ്രദേശത്തെ ജനങ്ങള്‍ക്ക് ഏറെ സഹായകരമായി മാറുമെന്ന് മന്ത്രി പറഞ്ഞു. പി. മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ അധ്യക്ഷനായി. വി.കെ ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയായി.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന പരിപാടിയില്‍ കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രമണി, വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ ബേബി ഗിരിജ, കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ, പൊതുമരാമത്ത് വകുപ്പ് എക്‌സി. എന്‍ജിനീയര്‍ എ. അബ്ദുള്‍ അസീസ്, സൂപ്രണ്ടിങ് എന്‍ജിനീയര്‍ ജി.എസ് ദിലീപ് ലാല്‍ എന്നിവര്‍ പങ്കെടുത്തു.