എറണാകുളം: കൊച്ചി മെട്രോ സമയക്രമത്തിൽ തിങ്കളാഴ്ച (19/07/2121) മുതൽ മാറ്റം. രാവിലെ 7 മണി മുതല്‍ രാത്രി 9 വരെ മെട്രോ സര്‍വ്വീസ് നടത്തും. ശനി, ഞായർ ദിവസങ്ങളിൽ സമയക്രമത്തിൽ മാറ്റമില്ല. 15 ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം ക്രമേണ വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഞായറാഴ്ച (18.07.2021 ) യുപിഎസ്‌സി പരീക്ഷ കണക്കിലെടുത്ത് മെട്രോ രാവിലെ 7 മണിക്ക് സർവീസ് ആരംഭിക്കും.
നിലവിൽ തിരക്കേറിയ സമയത്ത് 10 മിനിറ്റ് ഇടവേളകളിലും തിരക്കു കുറവുള്ള സമയത്ത് 15 മിനിറ്റ് ഇടവേളകളിലുമാണ് സർവീസ് നടത്തുന്നത്. പരീക്ഷാകേന്ദ്രങ്ങളിൽ എത്തിച്ചേരാൻ. 10 മണിവരെ 15 മിനിറ്റ് ഇടവേളകളിലും 10 മണിക്ക് ശേഷം 30 മിനിറ്റ് ഇടവേളകളിലും സർവീസുകൾ ലഭ്യമാകും.