കേരളത്തിലെ ഭാഷാന്യൂനപക്ഷ വിഭാഗങ്ങളുടെ ഭാഷാപരവും സാമൂഹ്യപരവുമായ പ്രശ്‌നങ്ങളും ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള പ്രയാസങ്ങളും പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനായി ചുമതലപ്പെടുത്തിയ സ്‌പെഷ്യൽ ഓഫീസറുടെ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. സ്‌പെഷൽ ഓഫീസർ ഡോ. നടുവട്ടം ഗോപാലകൃഷ്ണനാണ് റിപ്പോർട്ട് സമർപ്പിച്ചത്.
