മലപ്പുറം: ജില്ലയിലെ പൊന്നാനി, തവനൂര്‍, തിരൂര്‍ മണ്ഡലങ്ങളിലെ പൊതുമരാമത്ത്-ടൂറിസം വകുപ്പിന് കീഴിലെ വിവിധ പദ്ധതികള്‍ വേഗത്തിലാക്കുന്നതിനായി മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രദേശങ്ങളില്‍ എം.എല്‍.എമാര്‍, ഉദ്യോസ്ഥ സംഘം എന്നിവരോടൊപ്പം നേരിട്ട് സന്ദര്‍ശനം നടത്തി.

തിരൂരിലെ പൊതു മരാമത്തിന് കീഴിലെ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍, തവനൂര്‍-തിരുന്നാവായ പാലം പ്രദേശം, ചമ്രവട്ടം സ്‌നേഹപാത ടൂറിസം മേഖല, നിള ഹെറിറ്റേജ് മ്യൂസിയം എന്നിങ്ങനെ വിവിധയിടങ്ങളില്‍ മന്ത്രിയും സംഘവും സന്ദര്‍ശനം നടത്തി.