കാസർഗോഡ്: കോവിഡ് പ്രതിസന്ധിക്കിടയിലും ജി എച്ച് എസ്എസ് കുട്ടമത്ത് എസ് എസ് എല്‍ പരീക്ഷയില്‍ നേടിയ വിജയത്തിന് തിളക്കമേറെ. വിദ്യാലയത്തില്‍ നിന്നും പത്താംതരം പരീക്ഷയെഴുതിയ 247 കുട്ടികളും വിജയിച്ചു. പരീക്ഷ എഴുതിയതില്‍ 143 കുട്ടികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയപ്പോള്‍ 39 കുട്ടികള്‍ ഒമ്പത് വിഷയങ്ങളില്‍ എ പ്ലസ് നേടി.
പഠനരീതിക്കും കുട്ടികള്‍ക്ക് നല്കുന്ന വിദ്യാഭ്യാസപിന്തുണയിലും മുന്നില്‍ നില്ക്കുകയാണ് ജില്ലയിലെ ഈ പൊതു വിദ്യാലയം. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ അയല്‍പക്കപഠന കേന്ദ്രങ്ങളൊരുക്കി ക്ലബ്ബുകളും വായനശാലകളും നല്കിയ പഠനപിന്തുണയും വിജയം കൈവരിക്കാന്‍ കുട്ടികളെ വളരെയേറെ സഹായിച്ചു.
പരീക്ഷ എഴുതുന്നതിന് വിദ്യാലയം ഓണ്‍ലൈനായി തയ്യാറാക്കി നല്കിയ പരീക്ഷസഹായികളും കുട്ടികളുടെ പഠന പുരോഗ തി വിലയിരുത്തുന്നതിന് നോട്ടെഴുത്ത് പരിശോധന നടത്തിയതും കുട്ടികളുടെ പഠനത്തെ വിലയിരുത്തി ആവശ്യമായ പഠനനിര്‍ദ്ദേശങ്ങള്‍ നല്കിയതുമെല്ലാം വിദ്യാലയം മികച്ച വിജയംനേടുന്നതിനുള്ള വഴി തുറക്കുകയായിരുന്നു.