പാലക്കാട്: സ്ഥിരമൂലധനവും, പ്രവർത്തനമൂലധനവും ഉള്പ്പെടെ 10 ലക്ഷം വരെ പദ്ധതി ചെലവ് വരുന്നതും, ഭക്ഷ്യോല്പന്നം അഥവാ മറ്റ് ഉല്പാദന, മൂല്യവര്ദ്ധനവ് ഉള്പ്പെടുന്ന സേവന പ്രൊപ്പൈറ്ററി നാനോ സംരംഭങ്ങള്ക്ക് മാര്ജിന് മണി ഗ്രാന്റ് പദ്ധതിപ്രകാരം ധനസഹായം നല്കുന്നു.
വനിതകള്, വികലാംഗര്, വിമുക്ത ഭടന്മാര്, പട്ടികജാതി- പട്ടികവര്ഗ വിഭാഗക്കാര് അടങ്ങുന്ന സ്പെഷല് വിഭാഗക്കാര്ക്ക് മുന്ഗണന. പദ്ധതി ചെലവിന്റെ കുറഞ്ഞത് 40% പൊതു-സ്വകാര്യ ബാങ്കുകള്/ കേരള ഫിനാന്ഷ്യല് കോര്പ്പറേഷന്/ സഹകരണ ബാങ്കുകളില് നിന്നുള്ള വായ്പയും, കുറഞ്ഞത് 30% (സ്പെഷല് വിഭാഗക്കാര്ക്ക് 20%) ഗുണഭോക്തൃ വിഹിതവും, പദ്ധതി ചെലവിന്റെ ബാക്കി 30 ശതമാനമായ പരമാവധി 3 ലക്ഷം രൂപയാണ് (സ്പെഷല് വിഭാഗക്കാര്ക്ക് 40%, പരമാവധി 4 ലക്ഷം രൂപ) സര്ക്കാര് മാര്ജിന് മണി ഗ്രാന്റായി നല്കുക.
ഇത്തരത്തില് സര്ക്കാര് ധനസഹായം ലഭ്യമാകുന്ന സംരംഭങ്ങള്, അവ ലഭിച്ച് ആറ് മാസത്തിനകം പ്രവര്ത്തനം ആരംഭിക്കണം. കേന്ദ്ര-സംസ്ഥാന-പ്രാദേശിക സര്ക്കാരുകളുടേ മറ്റ് പദ്ധതികള് വഴി മുന്പ് ആനുകൂല്യം ലഭിച്ചവര് മാര്ജിന് മണി ഗ്രാന്റിന് അപേക്ഷിക്കേണ്ടതില്ല.
പദ്ധതിയില് ധനസഹായം ലഭ്യമാകാന് സംരംഭകര് പദ്ധതി റിപ്പോര്ട്ട് അതത് താലൂക്ക് വ്യവസായ ഓഫീസിലെ ഉപജില്ലാ വ്യവസായ ഓഫീസര്മാര്ക്ക് സമര്പ്പിക്കണം. ധനസഹായം ലഭിക്കുന്നവര് തുടര്ച്ചയായി മൂന്ന് വര്ഷം സംരംഭം പ്രവര്ത്തിപ്പിക്കുമെന്ന് കരാറില് ഏര്പ്പെടണം.
കൂടുതല് വിവരങ്ങള്ക്ക്
ജില്ലാ വ്യവസായ കേന്ദ്രം, പാലക്കാട്- 0491-2505385, 0491-2505408
താലൂക്ക് വ്യവസായ ഓഫീസ്, പാലക്കാട് – 0491-2505570
താലൂക്ക് വ്യവസായ ഓഫീസ്, ചിറ്റൂര് – 04923221785
താലൂക്ക് വ്യവസായ ഓഫീസ്, ആലത്തൂര്– 04922224395
താലൂക്ക് വ്യവസായ ഓഫീസ്, ഒറ്റപ്പാലം – 04662248310
താലൂക്ക് വ്യവസായ ഓഫീസ്, മണ്ണാര്ക്കാട്- 04924222895.